Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child Death

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു വ​യ​സു​കാ​ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​ച്ഛ​ൻ കു​റ്റം സ​മ്മ​തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ങ്ങി. കു​ട്ടി​യെ താ​ൻ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അ​ച്ഛ​ൻ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ‌​ടു സ​മ്മ​തി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്‍​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കു​റ്റ​സ​മ്മ​തം.

കു​ട്ടി​യു​ടെ അ​ച്ഛ​ൻ ഷി​ജി​നെ പോ​ലീ​സ് ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യും. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യാ​ണ് ഷി​ജി​ന്‍റെ​യും കൃ​ഷ്ണ​പ്രി​യ​യു​ടെ​യും മ​ക​നാ​യ ഇ​ഹാ​ൻ കു​ഴ​ഞ്ഞ് വീ​ണ​ത്. പി​ന്നാ​ലെ കു​ട്ടി​യെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ച്ചു.

പോ​സ്റ്റ്‍​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​തി​നു​ള്ള കാ​ര​ണം തി​രി​ച്ച​റി​യാ​നാ​യി​രു​ന്നി​ല്ല. കു​ഞ്ഞി​ന്‍റെ വ​യ​റ്റി​ൽ ക്ഷ​ത​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കാ​ര്യ​മാ​യ വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​ട്ടി​യെ മ​ടി​യി​ലി​രു​ത്തി കൈ​മു​ട്ട് കൊ​ണ്ട് വ​യ​റ്റി​ൽ ഇ​ടി​ച്ചു​വെ​ന്ന് ഷി​ജി​ന്‍ മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

Latest News

Up